കായംകുളം: നഗരസഭയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ നടന്നിരുന്ന കൊവിഡ് വാക്സിനേഷൻ ആശുപത്രിയിലെ തിക്കും തിരക്കും കാരണം ടൗൺ ഹാളിലേക്ക് മാറ്റി.
ചില ദിവസങ്ങളിൽ വാക്സിൻ എടുക്കാൻ അഞ്ഞൂറിലധികം ആളുകൾ ഉണ്ടാകും. ഇത്രയും പേർക്ക് വാക്സിന്‍ എടുക്കാൻ ആശുപത്രി വളപ്പിൽ സ്ഥലപരിമിതി ഉള്ളതിനാലാണ് നഗരസഭ ടൗൺ ഹാളിലേക്ക് മാറ്റിയതെന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.