ആലപ്പുഴ: പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ ഓഫീസ് കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു സമീപമുള്ള ഭാസ്കരൻ മെമ്മോറിയൽ ബിൽഡിംഗിൽ നാളെ രാവിലെ 10 ന് മുൻ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ ആരംഭിക്കുന്ന 'ആലപ്പുഴ എം.എൽ.എ കെയർ പ്രോജക്ട്'ന്റെ ഉദ്ഘാടനം ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ നിർവഹിക്കും.