ചെങ്ങന്നൂർ : അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ പിൻവലിച്ച് ലക്ഷദ്വീപ് ജനങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം ഇഞ്ചക്കാടി അദ്ധ്യക്ഷനായി. മോഹൻ കൊട്ടാരത്ത്, രാജ താമരവേലിൽ, ജേൺ മാത്യു മുലശ്ശേരി, നെബു ചിറമേൽ, സജി പാറപ്പുറം, ജാൻ കുളത്തറ, അഡ്വ.വി.ജെ. അലക്സ്, സലീന നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.