തുറവൂർ: ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി.കുത്തിയതോട് പഞ്ചായത്ത് പതിനേഴാം വാർഡ് മണിയാപൊഴി വീട്ടിൽ ഔസേഫ് (ലിനോ- 43), സുഹൃത്ത് തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പുളിക്കൽ വീട്ടിൽ ബോസ് (43)എന്നിവരെയാണ് കുത്തിയതോട് സി.ഐ.എ.വി.സൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാവിലെ ഔസേഫിന്റെ വീട്ടിൽ വച്ച് ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്. ഒന്നര ലിറ്റർ വാറ്റുചാരായവും 15 ലിറ്റർ കോടയും പിടിച്ചെടുത്തു. എസ്.ഐ. വീരേന്ദ്രകുമാർ, എ.എസ്.ഐമാരായ സത്യപ്രസാദ്,ക്രിസ്റ്റഫർ,ജോയി, സി.പി.ഒ അമൽ രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.