ആലപ്പുഴ: ലോക്ക് ഡൗണിന്റെ മറവിൽ തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കടത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു ആവശ്യപ്പെട്ടു. ജൂൺ മാസം മൺസൂൺ ആരംഭിക്കാനിരിക്കെ സ്പിൽവേയുടെ ആഴം വർദ്ധിപ്പിച്ച് പ്രളയ ജലം കടലിലേക്ക് ഒഴുക്കാനുള്ള പ്രവർത്തനങ്ങൾ നടത്താതെ പൊഴിമുഖത്തെ മണൽ കടത്തികൊണ്ടുപോകുന്നതിനാണ് സർക്കാരിന് താല്പര്യം. കരിമണൽ ഖനനത്തിന് ഒത്താശ ചെയ്ത് തീരദേശ ജനതയെ വെല്ലുവിളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ലിജു ആവശ്യപ്പെട്ടു