ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ലോക്ക് ഡൗണിലും മഴക്കെടുതിയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന 125 കുടുംബങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
സേവാഭാരതി താമരക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷനോജ്, പ്രവർത്തകരായ രാജേഷ് ,ബാബു നവചിത്ര , ജി .എസ് സതീഷ് കുമാർ ,സുമേഷ് , അനീഷ്, അശ്വന്ത്, അജികുമാർ , അഭിനന്ദ് , ജീനാ റാണി ,സന്ധ്യ കുമാരി , രാജിത രാജേഷ്, ശ്രുതി, ഉമാ ബിനു തുടങ്ങിയവർ നേതൃത്വം നൽകി .