ചാരുംമൂട് : ലോക്ക് ഡൗൺ കാലത്ത് വിമുക്തഭടൻമാർക്ക് ഐ.ടി.ബി.പി നൂറനാട് ക്യാമ്പിലെ കേന്ദ്രീയ പോലീസ് കല്ല്യാൺ ഭണ്ഡാർ ക്യാന്റീനിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിച്ചു തുടങ്ങി.
ഐ.ടി.ബി.പി ക്യാമ്പിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് സേനയുടെ വാഹനത്തിൽ നിത്യോപയോഗ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നത്.
ലോക് ഡൗണിൽ ക്യാമ്പിലെത്തി സാധനങ്ങൾ കൊണ്ടുപോകുന്നതിലുള്ള വിമുക്തഭടൻമാരുടെ ബുദ്ധിമുട്ടിനെത്തുടർന്നാണ് നടപടി.
വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അവരുടെ ആവശ്യാനുസരണം സാധനങ്ങൾ എത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യാമ്പ് കമാൻഡന്റ് എസ്.ജിജു പറഞ്ഞു.