മാവേലിക്കര- ജനകീയ ഭക്ഷണ ശാലയിലേക്ക് കെ.എം.വൈ.എഫ് ഭക്ഷ്യസാധനകൾ നൽകി. മുസ്‌ലിം യുവജന ഫെഡറേഷൻ വെട്ടിയാർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് തഴക്കര പഞ്ചായത്തിലെ ജനകീയ ഭക്ഷണ ശാലയിലേക്ക് ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷിന് സാധനങ്ങൾ കൈമാറി. കെ.എം.വൈ.എഫ് വെട്ടിയാർ യൂണിറ്റ് പ്രസിഡന്റ് അർഷാദ് കബീർ, സെക്രട്ടറി അലിഫ് ഹുസൈൻ, മുൻ പഞ്ചായത്ത് അംഗം എസ്.അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.