ആലപ്പുഴ: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരവാസികൾക്ക് വിതരണം ചെയ്യാൻ ആഴ്സനിക് ആൽബം എന്ന ഹോമിയോ മരുന്ന് വാർഡ്തല ജാഗ്രതാ സമിതികൾക്ക് എത്തിച്ചു നൽകിയതായി നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ അരലക്ഷം വീടുകളിൽ പ്രതിരോധ മരുന്ന് എത്തിക്കും.

റാണിതോട്, ഷഢാമണി തോട് ശുചീകരണം ആരംഭിച്ചു. നീരൊഴുക്ക് തടസപ്പെടുന്നതിനെകുറിച്ച് കാൻ ആലപ്പി വോളണ്ടിയർമാർ സമഗ്ര പഠനം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പഠനറിപ്പോർട്ട് ലഭിക്കുമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബാബു അറിയിച്ചു.