അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്. എൻ. ഡി .പി യോഗം പുറക്കാട് ശാഖ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രക്തബാങ്കിലേക്ക് 15 പ്രവർത്തകർ രക്തദാനം നടത്തി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനുജിത്ത് എസ്. ,സെക്രട്ടറി കെ.രാജേഷ്, ശ്രീരാജ്, അബിൻ ടി., എസ്.വൈശാഖ്, ഗോകുൽ.ജി., വിഷ്ണു വി., രാഹുൽ വി., അനന്ദു ജി., എസ്.രാഹുൽ, ആർ.അമൽ , ദീപു ലാൽ, ആർ.അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.