ആലപ്പുഴ: ലക്ഷ ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ..എഫ് ആലപ്പുഴയിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സദസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ്. എം .ഹുസൈൻ ഉദ്ഘാടനം ചെയ്തു.സി .പി .ഐ മണ്ഡലം അസി. സെക്രട്ടറി ബി. നസീർ, എ.ഐ.വൈ.എഫ് ജില്ല എക്‌സിക്യൂട്ടീവ് അംഗം ഇ. ഇസഹാക്ക്, മണ്ഡലം കമ്മിറ്റി അംഗം നൗഫൽ എന്നിവർ സംസാരിച്ചു. സുൽഫിക്കർ, റിയാസ്, അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി