പൂച്ചാക്കൽ: പെരുമ്പളം കാക്കനാട്ട് വെളി ഗുരുമന്ദിരത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഭാരവാഹികൾ മാതൃകയായി. ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ തുക ഏറ്റുവാങ്ങി. ഗുരുമന്ദിരം കമ്മറ്റി പ്രസിഡൻറ് ആർ.ബാബു, സെക്രട്ടറി കെ.ആർ.രാജേഷ്, വൈസ് പ്രസിഡന്റ്, എസ്.ടി.മണി കമ്മറ്റി അംഗം എം.എസ്. ദേവരാജൻ എന്നിവർ പങ്കെടുത്തു.