jdn
സി.ബി.സി. വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആൻഡ് പാലിയേറ്റിവ് മെഡി ബാങ്കിലേക്കുള്ള സാനിട്ടൈസറും മാസ്ക്കുകളും എം. സത്യപാലൻ ഏറ്റുവാങ്ങുന്നു

ഹരിപ്പാട്: സി.ബി.സി. വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആൻഡ് പാലിയേറ്റിവ് മെഡി ബാങ്കിലേക്ക് വിവിധ സ്ഥാപനങ്ങളും വ്യക്തികളും സഹായങ്ങൾ എത്തിച്ചു. സാനിറ്റൈസർ, മാസ്ക്, പൾസ് ഓക്ലിമീറ്റർ, ഗ്ലൂക്കോമീറ്റർ, പി.പി.ഇ കിറ്റ് ,അണു നശീകരണത്തിന് ഉപയോഗിക്കുന്ന പമ്പുകൾ, ഫെയ്സ് ഫീൽഡ് തുടങ്ങിയവയാണ് മെഡി ബാങ്കിലേക്ക് ശേഖരിക്കുന്നത്. ഹരിപ്പാട് അശ്വാസ് കമ്മ്യൂണിറ്റ് ഫാർമസി ഉടമ ഷാജി,പല്ലന സ്വദേശി ബിജു എന്നിവർ നൽകിയ പി.പി.ഇ കിറ്റ് സാനിറ്റൈസർ, മാസ്ക്, പൾസ് ഓക്ലിമീറ്റർ തുടങ്ങിയവ എം. സത്യപാലൻ ഏറ്റുവാങ്ങി.