vxv
ഡി. വൈ. എഫ്. ഐ യുടെ ബേക്കറി വണ്ടി എം. സത്യപാലൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

ഹരിപ്പാട്: കുമാരപുരം തെക്ക് മേഖലയിൽ കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളിലെയും കുട്ടികൾക്ക് ഡി. വൈ. എഫ്. ഐ കുമാരപുരം തെക്കു മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേക്കറി കിറ്റ് വിതരണം ചെയ്തു. ഡി. വൈ. എഫ്. ഐ യുടെ ബേക്കറി വണ്ടി സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലൻ ഫ്ലാഗ് ഓഫ് ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ് രഞ്ജിത്, ഡി. വൈ. എഫ്. ഐ ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് ജി പണിക്കർ, ബെന്നി കുമാർ, രതീഷ്, ജിനു, രാഹുൽ, സുർജിത്, അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.രാവിലെ കുമാരപുരത്തു നിന്നും പര്യടനം ആരംഭിച്ച ബേക്കറി വണ്ടി കുമാരപുരത്തെ 8 വാർഡിലായി നൂറോളം കുടുംബങ്ങളിൽ ബേക്കറി കിറ്റ് വിതരണം ചെയ്തു.