ഹരിപ്പാട്: ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റു വിന്റെ 57 ആമത് ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ഡോ ഗിരീഷ്കുമാർ അധ്യക്ഷനായി. യുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രതീഷ് മണ്ണാംപറമ്പിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ അംഗം രാജേഷ് രാമകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ഗോപിനാഥൻ നായർ, വാർഡ് പ്രസിഡന്റ്റുമാരായ സുനിൽകുമാർ, ബിജു കടമ്പാട്ട്, ബിനു കടമ്പാട്ട്, രാജു സൂര്യസായി, സുരേഷ് പുന്നത്തറ , രാജേഷ്,രഞ്ജിത് ആർ നായർ, വിഷ്ണു കടമ്പാട്ട്, അജി മുട്ടം എന്നിവർ പുഷ്പാർച്ചന നടത്തി സംസാരിച്ചു. ഗൗതം രാജിന് യൂത്ത് കോൺഗ്രസ്സിലേക്ക് രതീഷ് മണ്ണാംപറമ്പിൽ അംഗത്വം നൽകി.