ആലപ്പുഴ : പഞ്ചായത്തു തലത്തിൽ കൊവിഡ് പരിശോധന കൂട്ടാൻ ജില്ല ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ലക്ഷണങ്ങൾ ഇല്ലാത്തവരേയും പരിശോധനക്ക് വിധേയമാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ 500 ടെസ്റ്റുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പരിശോധന സുഗമമാക്കാനായി എൻ.ആർ.എച്ച്.എം ലിസ്റ്റ് ചെയ്തിട്ടുള്ളവരെ സ്റ്റാഫ് നഴ്‌സായി നിയമിക്കാമെന്നും സി.എച്ച്.സികളിൽ ടെസ്റ്റിംഗിന് സഹായത്തിനായി കൊവിഡ് ബ്രിഗേഡിലെ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും കളക്ടറും യോഗത്തിൽ പറഞ്ഞു.