bdn
രമേശ് ചെന്നിത്തല വെള്ളപൊക്ക ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നു

ഹരിപ്പാട്: നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ രമേശ് ചെന്നിത്തല എം. എൽ. എ സന്ദർശിച്ചു. ചെറുതന പെരുംമാംങ്കുഴി പാലത്തിന്റെ അടിഭാഗത്ത് വന്നിടഞ്ഞിട്ടുള്ള മാലിന്യങ്ങളും തടി ക്കഷണങ്ങളും മറ്റും ഉടൻ നീക്കംചെയ്ത് ജലനിർഗമനം വളരെ വേഗത്തിലാക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നല്കുകയും ചെയ്തു. കെ.പി.സി.സി രാഷ്ട്രിയകാര്യസിമതിയംഗം അഡ്വ.എം.ലിജു, ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.എം.രാജു, ഹരിപ്പാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ആർ ഹരികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കുർ, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി വർഗീസ്, ജനപ്രതിനിധികളായ കെ.കെ.രാമകൃഷണൻ, ശ്രീവിവേക്, നിർമ്മലാകുമാരി,ഷാജൻ വർഗീസ്, സണ്ണി ജോർജ് തുടങ്ങിയവർ ഒപ്പമുണ്ടായി​രുന്നു.