heh

ഹരിപ്പാട് : യുവതി​യെ ഭർതൃഗൃഹത്തി​ൽ തൂങ്ങി​മരി​ച്ച നി​ലയി​ൽ കണ്ടെത്തി​. തുലാംപറമ്പ് നടുവത്തും മുറിയിൽ കോട്ടയ്ക്കകത്ത് വിജയ വീട്ടിൽ ബിനുവിന്റെ മകൾ അഞ്ജുവി​നെയാണ് (മാളു-27 ) ഇന്നലെ രാവിലെ ഭർത്താവ് ഹരീഷി​ന്റെ വീട്ടി​ലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ത്രിപുര റൈഫിൾസിൽ ജോലി​നോക്കുന്ന ഹരീഷ് ജോലിസ്ഥലത്താണ്. അഞ്ജുവി​ന്റെയും ഹരീഷിന്റെയും വീടുകൾ സമീപത്തായാണ്.

വ്യാഴാഴ്ച രാത്രി​യി​ൽ കിടന്നുറങ്ങിയ അഞ്ജു രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ അഞ്ജുവിന്റെ ബന്ധുക്കളെ വി​ളി​വരുത്തി ജനാല തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചുവയസുള്ള ഹൃതികയാണ് അഞ്ജു - ഹരീഷ് ദമ്പതികളുടെ ഏകമകൾ.