ആലപ്പുഴ:ദുരിതമനുഭവിക്കുന്ന തീരദേശ ജനതക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 10000 മാസ്‌ക്കുകൾ നൽകി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. അലക്‌സാണ്ടറിന്റെയും മുൻമന്ത്രി ഡോ.തോമസ് ഐസക്കിന്റെയും സാന്നിദ്ധ്യത്തിൽ പി.പി. ചിത്തിരഞ്ജൻ എം.എൽ.എമാസ്‌ക്ക്കൾ ഏറ്റുവാങ്ങി.ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് . വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ , ജില്ലാ കമ്മറ്റി അംഗം ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.