s

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓൺലൈനായി അദ്ധ്യയനം ആരംഭിക്കാനിരിക്കെ ജില്ലയിൽ പുതിയ അദ്ധ്യയന വർഷം ഒന്നാം ക്ലാസിൽ 9950 കുട്ടികൾ പ്രവേശനം നേടി. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 13,310 കുട്ടികൾ പുതുതായി ചേർന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ 2210 കുട്ടികൾ പ്രവേശനം നേടി.

കൊവിഡ് വ്യാപന സാഹചര്യത്തിൽ, കഴിഞ്ഞ അക്കാദമിക് വർഷം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈനായാണ് കുട്ടികൾക്ക് ക്ലാസെടുത്തി​രുന്നത്. വിദ്യാഭ്യാസ ഓഫീസർമാർ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തുകയും ചെയ്തു. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി​യതോടെ ഇവി​ടങ്ങളി​ലേക്ക് പുതുതായി​ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി​ട്ടുണ്ട്. അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നും കൂടുതൽ കുട്ടികൾ പുതുതായി അഞ്ച്, എട്ട് ക്ലാസുകളിൽ ചേർന്നു. ജൂൺ രണ്ടോടെ കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. പ്രസന്നൻ അറിയിച്ചു.

ഒന്നാം ക്ളാസി​ലേക്ക്

കൂടുതൽ അഡ്മി​ഷൻ

(സ്കൂൾ, കുട്ടി​കളുടെ എണ്ണം)

1.സെന്റ് ജോസഫ് എൽ.പി.ജി.എസ്, ആലപ്പുഴ : 222

2.ഗവ.ടൗൺ.എൽ.പി.എസ്,ചേർത്തല : 160

''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലയിലെ സമഗ്ര ശിക്ഷ കേരള,കൈറ്റ്, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികൾ അക്കാദമിക് രംഗത്ത് നടത്തിയ ക്രി​യാത്മകമായ ഇടപ്പെടലിലൂടെ 23260കുട്ടികൾ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പുതുതായി ചേർന്നു

വി.ആർ.ഷൈല, ജില്ല

വിദ്യാഭ്യാസ ഉപഡയറക്ടർ