ambala
പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കൊവിഡ് ടാസ്ക് ഫോഴ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന സൗജന്യ മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു നിർവഹിക്കുന്നു.

അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കൊവിഡ് ടാസ്ക് ഫോഴ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സൗജന്യ മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.സുബാഹു, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പ്രദീപ്, എസ്.പ്രഭുകുമാർ, ശശി ചേക്കാത്ര,അജിത്ത് കൃപാലയം, ജാഫർ പുന്നപ്ര, പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, പി.എ.കുഞ്ഞുമോൻ, സമീർ പാലമൂട്, നിസാർ വെള്ളാപ്പള്ളി, സത്താർ ചക്കത്തിൽ, അഫ്സൽ കാസിം,വിഷ്ണുപ്രസാദ് എന്നിവർ പ്രസംഗിച്ചു.