മാവേലിക്കര: കോൺഗ്രസ് ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തിയമ്പതോളം കുടുംബങ്ങളിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് നെഗറ്റീവായ 75 വീടുകൾ സാനിട്ടൈസ് ചെയ്തു. രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.
വിതരണ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അരിതാ ബാബു, അലക്സ് ബാബു, ആർ.വിജയകുമാർ, ബെന്നി ചെട്ടികുളങ്ങര, തമ്പി വർഗീസ്, റോയ് തങ്കച്ചൻ, ഹരികുമാർ, മധു വഞ്ചിലേത്ത്, ഹരീഷ് കുമാർ, ജോർജ് കുര്യൻ, ദേവരാജൻ, ഗോപകുമാർ ഉഷസ് എന്നിവർ പങ്കെടുത്തു.