ആലപ്പുഴ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി. പി ചിത്തരഞ്ജൻ എം എൽ എ നിർവഹിച്ചു.
50 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഒരു നഴ്‌സിന്റെ സേവനം മുഴുവൻ സമയവും ഉണ്ടാകും. ആറ് ശുചീകരണ തൊഴിലാളികൾ, ഒരു ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഭക്ഷണവും മറ്റും എത്തിക്കാൻ സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനവും ഉണ്ടാകും. ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യം ഇല്ലാത്തവർ എന്നിവരെയാണ് ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക.
ചടങ്ങിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി സംഗീത അദ്ധ്യക്ഷത വഹിച്ചു.