അമ്പലപ്പുഴ: കൊവിഡ് പ്രതിസന്ധിമൂലം ദുരിതത്തിലായ ശാന്തിഭവനിലെ അന്തേവാസികൾക്ക് മുസ്ലിംലീഗ് പുന്നപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. ജില്ല ട്രഷറർ കമാൽ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നജ്മൽബാബു, ബ്രദർ മാത്യു ആൽബിൻ, അബ്ദുൾ ലത്തീഫ്, നൗഷാദ് സുൽത്താന, അൻസിൽ തുടങ്ങിയവർ പങ്കെടുത്തു.