ambala
പുന്നപ്ര തെക്ക് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ പാര്യക്കാടൻ പാടശേഖരത്തിൽ വെള്ളം നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ടിലായ വീടുകൾ

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിലെ പര്യക്കാടൻ പാടശേഖരം നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ 150ഓളം വീടുകൾ വെള്ളക്കെട്ടിൽ. കൊവിഡ് വ്യാപനം മൂലം പരിസരവാസികൾക്ക് മാറി താമസിയ്ക്കാനും കഴിയുന്നില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരേയും, കൃഷി വകുപ്പിനെയും അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളുടെ സഹകരണത്തോടെ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിയ്ക്കൽ സമരം നടത്തുമെന്ന് പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അറിയിച്ചു.