അമ്പലപ്പുഴ: തോട്ടപ്പള്ളി-പല്ലന റോഡിൽ സ്പിൽവേക്ക് പടിഞ്ഞാറ് റോഡരികിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന രീതിയിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന മണൽ ജില്ലാ കളക്ടർ എ. അലക്സാണ്ടറുറുടെ നിർദ്ദേശ പ്രകാരം നീക്കം ചെയ്തു. സാമൂഹ്യപ്രവർത്തകൻ നവാസ് കോയയുടെ ഇടപെടലിലാണ് നടപടി.