മാവേലിക്കര : ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തും. ഓൺലൈൻ പഠനം, പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ നടത്തുന്ന ക്ലാസ് മനഃശാസ്ത്രജ്ഞൻ ഡോ.ഹരി എസ്.ചന്ദ്രൻ നയിക്കും. ഇന്ന് വൈകിട്ട് 7 മുതൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ക്ലാസ് ലഭ്യമാകും. https://www.facebook.com/1729857450649963/ .കൂടുതൽ വിവരങ്ങൾക്ക് : 9446793651, 8943292982, 9349811661.