പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്കും യൂത്ത് വോളണ്ടിയർമാർക്കും പനപ്പറമ്പിൽ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഴക്കോട്ട് വിതരണം ചെയ്തു. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗിരിഷ് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ.വി.വി. ആശക്ക് മക്കോട്ടുകൾ കൈമാറി .