തുറവൂർ :വളമംഗലം എസ്.സി.എസ്.എച്ച്.എസ്. എസിലെ ഹയർ സെക്കൻഡറി വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സമാഹരിച്ച പൾസ് ഓക്സി മീറ്റർ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. ബ്ലോക്ക് വൈസ് പ്രസിഡൻറ് ആർ. ജീവൻ സ്കൂൾ മാനേജർ എസ്. വിഷ്ണുവിൽ നിന്നും ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.ആർ.ശരത് ,പ്രോഗ്രാം ഓഫീസർ എസ്.രമ്യ , വോളന്റീയർ ലീഡർ ദേവീകൃഷ്ണ എന്നിവർ പങ്കെടുത്തു .