മുതുകുളം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.എൈ ആറാട്ടുപുഴ കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ പഞ്ചായത്ത് രണ്ടു മുതൽ അഞ്ച് വരെയുള്ള വാർഡുകളിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. മേഖലാ സെക്രട്ടറി സുജീഷ് , ലിജോ റിച്ചാർഡ്, രാജേഷ്, ഉമേഷ് .കെ. ആർ, സാബു കല്ലുംമ്മൂടൻ, സന്ദിപ്, തുടങ്ങിയവർ നേതൃത്വം നൽകി.