മാവേലിക്കര : നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറി ഏഴു വർഷം പൂർത്തിയാവുന്നതിന്റെ ഭാഗമായി സേവനമാണ് സംഘടന എന്ന പേരിൽ രാജ്യമാകെ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. അണു നശീകരണം, മാസ്ക്ക് വിതരണം, ഭക്ഷ്യകിറ്റ് വിതരണം എന്നിവ സംഘടിപ്പിക്കും. മാവേലിക്കര നിയോജകമണ്ഡലംതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മാവേലിക്കര നിയോജക മണ്ഡലം ഓഫിസിൽ നടത്തുമെന്ന് പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അറിയിച്ചു.