karyunyasprsam

പൂച്ചാക്കൽ : എ.ഐ.വൈ.എഫ് തൈക്കാട്ടുശ്ശേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാരുണ്യസ്പർശം - 2021 കൊവിഡ് റെസ്ക്യൂ ടീം വാഹനം സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ. ഉത്തമൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോൻ, ജില്ലാ പ്രസിഡന്റ് സി.എ അരുൺകുമാർ, മണ്ഡലം സെക്രട്ടറി കെ.എം ദിബീഷ്, പി.എ ഫൈസൽ ,അനിത സന്തോഷ്, കെ.സുമേഷ്, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.