ഹരിപ്പാട്: ചിങ്ങോലിയിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ച് ചോർന്നൊലിക്കുന്ന കുടിലിൽ താമസിച്ചു വന്ന അനൂപിനും കുടുംബത്തിനും പുതുതായി വീട് നിർമ്മിച്ച് നൽകാമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ കുടുംബത്തിന് ഉറപ്പ് നൽകി. ഇന്നലെ വൈകിട്ട് 4ന് അനൂപിനെയും കുടുംബത്തെയും സന്ദർശിച്ച എം. എൽ. എ പുതിയ വീടിന്റെ നിർമ്മാണച്ചുമതല ചിങ്ങോലി റൂറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയെ ഏൽപ്പിച്ചതായും ജൂൺ 4 ന് രാവിലെ 8 .30 ശിലാസ്ഥാപനം നടത്താമെന്നും അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സിജിനി, ഗ്രാമപഞ്ചായത്ത് അംഗം പി.ശോഭ, വിജിത സി.ആർ.ഡി.എസ് ചെയർമാൻ രാഞ്ജിത് ചിങ്ങോലി, ഡി.സി.സി ജന.സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, ഡി.സി.സി അംഗം എച്ച്.നിയാസ് സി.ആർ.ഡി.എസ് സെക്രട്ടറി എസ് .താര എന്നിവരും ഒപ്പമുണ്ടായി​രുന്നു.