മാവേലിക്കര: തെരുവ് വിളക്കുകളുടെ പരിപാലനത്തിന് പ്രത്യേക കൗൺസിൽ കൂടുന്നതിന് നഗരസഭാ യോഗം തീരുമാനിച്ചു. ചെയർമാൻ കെ.വി ശ്രീകുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നഗരസഭ പ്രത്യേകം ഫണ്ട്‌ അനുവദിക്കും. കൊവിഡ് രോഗികളുടെ ക്ഷേമത്തിന് പൊതുജന സഹായത്തോടെ പദ്ധതി രൂപീകരിക്കും. അപകടകരമായ നി​ലയി​ലുള്ള വൃക്ഷങ്ങൾ വെട്ടി മാറ്റുന്നതിന് 1ന് ട്രീ കമ്മിറ്റി കൂടും. കൊവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ഡോക്ടർന്മാരുമായി സംസാരിക്കുന്നതിന് ഐ.എം.എയുമായി സഹകരിച്ച് ഫോൺ ഇൻ ഡോക്ടർ എന്ന പദ്ധതിക്ക് രൂപം കൊടുക്കുക്കാനും കൊവിഡ് മുക്തരുടെ വീട് അണുവിമുക്തമാക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.