ചേർത്തല: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാർഡിൽ കുടിവെള്ളവും സാനിട്ടൈസറും മാസ്കും വിതരണം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട് മെഡിക്കൽ ഓഫീസർ ഡോ.റൂബിക്ക് ഇവ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി റെജി പുത്തൻചന്ത, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ ഷാബു ഗോപാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ, ഹെഡ് നഴ്സ് ലിസി എന്നിവർ പങ്കെടുത്തു.