ആലപ്പുഴ: ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു സമീപം ഭാസുരൻ മെമ്മോറിയൽ ബിൽഡിംഗിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ ഓഫീസ് മുൻ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എൽ.എ കെയർ പ്രൊജക്ടിന്റെ ഉദ്ഘാടനം ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ നിർവ്വഹിച്ചു.
എം.എൽ.എ കെയർ പ്രൊജക്ടിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാസ്‌കും സാനിട്ടൈസറും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും നഗരസഭാദ്ധ്യക്ഷ സൗമ്യരാജും ഏറ്റുവാങ്ങി. കൊവിഡ് പ്രൊട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ അഡ്വ. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജി.വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, അഡ്വ. കെ.ആർ. ഭഗീരഥൻ, ആർ. ശിവരാജൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, വി.ബി. അശോകൻ, എ. ശിവരാജൻ, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കേരള മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റിവ്‌സ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭരിച്ച ജീവൻരക്ഷ ഔഷധങ്ങളടക്കമുള്ള മരുന്നുകൾ എം.എൽ.എ കെയർ പ്രൊജക്ടിന് കൈമാറി. മരുന്നുകൾ പി.പി.ചിത്തരഞ്ജൻ എം.എൽ.എയും ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലും ഏറ്റുവാങ്ങി. സംഘടനയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വിനീഷ് കുഞ്ഞുമോൻ, ജോയിന്റ് സെക്രട്ടറി ശ്രീവാസ് തോളൂർ, അനൂപ് ചെറിയൻ, അഫ്‌നാസ് അഷറഫ് എന്നിവർ ചേർന്നാണ് കൈമാറിയത്. എം.എൽ.എ കെയറിന്റെ ഭാഗമായി കൊവിഡ് രോഗികൾക്ക് ടെലി മെഡിസിൻ സംവിധാനം 9447792546 എന്ന നമ്പറിൽ ലഭ്യമാണ്. എം.എൽ.എ ഓഫീസ് നമ്പർ: 0477 - 2238989