ഹരിപ്പാട്: കേരള വിദ്യാർത്ഥി യൂണിയൻ അറുപത്തിനാലാമത് സ്ഥാപകദിനത്തിൽ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന തെരുവിൽ കഴിയുന്നവർക്കും ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കും ഭക്ഷണം നൽകുന്ന പാഥേയം ഭക്ഷണ വിതരണ പദ്ധതി ഹരിപ്പാട് നഗരസഭയുടെ ഷെൽട്ടർ ഹോമിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത് സി കുമാരപുരം, ഷിയാസ് റഹീം, അനന്തനാരായണൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വിഷ്ണു ആർ ഹരിപ്പാട്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.