football
വെട്ടിയാർ എഫ്.സി ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ഉപദേശക സമിതി ചെയർമാൻ ഡോ. എ.വി. ആനന്ദരാജ് നിർവ്വഹിക്കുന്നു

മാവേലിക്കര: വെട്ടിയാർ എഫ്.സി ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതബാധിതർക്ക് ഭക്ഷ്യക്കിറ്റുകളുടെയും പച്ചക്കറിക്കിറ്റുകളുടേയും പ്രതിരോധ സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം എഫ്.സി ഫുട്ബാൾ അക്കാദമി ഉപദേശക സമിതി ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് നിർവഹിച്ചു. രക്ഷാധികാരി കെ.രാജേഷ് വെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് അൻസൽ, സെക്രട്ടറി പ്രവീൺ എന്നിവർ നേതൃത്വം നൽകി.