ngo
ചൂളത്തെരുവ് മാർക്കറ്റ് ജംക്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം നിർമലജോയ് ഭക്ഷ്യ ധാന്യങ്ങൾ ഏറ്റുവാങ്ങി.

മുതുകുളം: കേരള എൻ.ജി.ഒ.യൂണിയൻ ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യധാന്യം നൽകി.ചൂളത്തെരുവ് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം നിർമലജോയ് ഭക്ഷ്യ ധാന്യം ഏറ്റുവാങ്ങി. എൻ.ജി.ഒ.യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ,ഏരിയ സെക്രട്ടറി എ.എസ്. മനോജ്‌, പ്രസിഡന്റ്‌ ബിനു.ബി.കളത്തിൽ, ട്രഷറർ യു.കെ.റോണി, ജോയിന്റ് സെക്രട്ടറി എസ്. ഗുലാം, ജോൺസൺ, കെ.വാമദേവൻ, എ. എ. റഹ്‌മാൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അംഗം കെ. കരുണാകരൻ എന്നിവർ പങ്കെടുത്തു.