പൂച്ചാക്കൽ: ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാണാവള്ളി നിലാവ് പുരുഷ സ്വാശ്രയ സംഘം അംഗങ്ങൾ വീടുകളിൽ പന്ത്രണ്ടു മണിക്കൂർ ഉപവാസം നടത്തി. ജി.ടി​.അജയകുമാർ, എം.ആർ.അശോകൻ, ഹരികൃഷ്ണൻ, നിസാർ ഇലഞ്ഞിക്കൽ, പത്മകുമാർ കളപ്പുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.