ഹരിപ്പാട്: സി.പി.ഐ മഹിളാ സംഘം കുമാരപുരത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കണ്ടെയിൻമെന്റ് സോൺ ആയ പന്ത്രണ്ടാം വാർഡിലെ പൊത്തപ്പള്ളിയിൽ 125 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുൺ കുമാർ, സെക്രട്ടറി ടി.ടി. ജിസ്മോൻ, യു. ദിലീപ്, സുഭാഷ് പിള്ളക്കടവ്, സാജൻ പി.കോശി, ഗീത അശോക് എന്നിവർ പങ്കെടുത്തു. വി. അശോകൻ, രജനി, മഞ്ജു ശിവൻ എന്നിവർ നേതൃത്വം നൽകി