കുട്ടനാട്: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചു ബി.ജെ.പി നീലംപേരൂർ പഞ്ചായത്ത് സമിതി പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറി വിതരണം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ, ജനറൽ സെക്രട്ടറി സജി വാലാടി, ആർ.എസ്.എസ് നീലംപേരൂർ മണ്ഡൽ കാര്യവാഹ് എ.എസ്.സതീഷ്, വാർഡ് മെമ്പർമാരായ രാകേഷ് പണിക്കർ, പ്രിയലക്ഷ്മി ശശിധദരൻ, ആർ. വിനയചന്ദ്രൻ, യുവമോർച്ച കുട്ടനാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ.എസ്. ആനന്ദൻ, ഗോപു, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു