kuttanad
പാടശേഖരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന യോഗം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: കൈനകരി കനകാശ്ശേരി, വലിയകരി മീനപ്പള്ളി പാടശേഖരങ്ങളുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സി. പ്രസാദ് അദ്ധ്യക്ഷനായി. കാലവർഷത്തെ അതിജീവിക്കാൻ കഴിയും വിധം മൂന്ന് പാടശേഖരങ്ങളുടേയും ബണ്ട് ബലപ്പെടുത്താൻ ധാരണയായി. കനകശ്ശേരി പാടത്തെ നിലവിലെ 80 മീറ്റർ നീളത്തിലുള്ള മട ഒഴികെ മറ്റ് പ്രദേശങ്ങളിലെ നിർമ്മാണത്തിന് 12 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും അത് സാങ്കേതിക അനുമതിക്കായി കൈമാറുകയും ചെയ്തു. അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ ചെയ്യാനും ധാരണയായി. വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷനായി. കെ.എ. പ്രമോദ്, സബിത മനു, സന്തോഷ് പട്ടണം, പഞ്ചായത്തംഗങ്ങളായ എ.ഡി. ആന്റണി, നോബിൻ പി.ജോൺ, ഡി. ലോനപ്പൻ, ലീനാമോൾ, എസ്. സുധിമോൻ, കൃഷി ഓഫീസർ ശ്രിലക്ഷ്മി, പാടശേഖരസമിതി ഭാരവാഹികളായ ടി.എം. ഷാജി, വി.പി. ഷാജി, സുരേഷ് കനകാശ്ശേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ സ്വാഗതവും ജനകീയസമിതി കൺവീനർ ശാലിനി ലൈജു നന്ദിയും പറഞ്ഞു.