മാവേലിക്കര: കൊവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പി.എം കെയെർസ് പദ്ധതിയിൽ നിന്ന് സാമ്പത്തിക, വിദ്യാഭ്യാസ സഹായം നൽകുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കൊവിഡ് മരണം അനാഥമാക്കപ്പെട്ടവരുടെ ആശ്രിതർക്ക് കൂടി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഇത്തരം കുടുംബങ്ങളുടെ നിലവിലെ സാമ്പത്തിക ബാദ്ധ്യതകൾക്ക് ആശ്വസനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.