മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ താമസിക്കു വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവർഷത്തിൽ ഇത്തരം മരങ്ങൾ വീണ് ദുരന്തങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചാൽ വ്യക്തികൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും.