മാവേലിക്കര: നരേന്ദ്ര മോദി സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സേവനമാണ് സംഘടന എന്ന പേരിൽ ആഘോഷങ്ങൾ ഒഴിവാക്കി ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിച്ച സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തിലെ നൂറ്റി അൻപതോളം കേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം, മാസ്ക് വിതരണം, പൊതുസ്ഥലങ്ങളിൽ അണുനശീകരണം എന്നിവ നടത്തി. മാവേലിക്കര നിയോജക മണ്ഡലംതല ഉദ്ഘാടനം സൗജന്യ ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ച് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് നിർവഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. ബി.ജെ.പി ടൗൺ തെക്ക് ഏരിയ ജനറൽ സെക്രട്ടറി സുജിത്ത് ആർ.പിള്ള, വൈസ് പ്രസിഡന്റ് ആർ.രാജേഷ്, തെക്കേക്കര തെക്ക് ഏരിയ ജനറൽ സെക്രട്ടറി ഗിരീഷ് ജനാർദ്ധനൻ, മഹിളാമോർച്ച ടൗൺ പ്രസിഡന്റ് സബിത അജിത്ത്, ഷിബു ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാവേലിക്കര നിയോജകത്തിലെ വിവിധ ഏരിയകളിൽ നടന്ന പരിപാടികൾക്ക് മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, വൈസ് പ്രസിഡന്റ് ബിനു ചാങ്കൂരേത്ത്, പൊന്നമ്മ സുരേന്ദ്രൻ, ജീവൻ ആർ.ചാലിശേരിൽ, സുധീഷ് ചാങ്കൂർ, അഭിലാഷ് തെക്കേക്കര, ഉണ്ണിക്കൃഷ്ണൻ നായർ, സുനിൽ വെട്ടിയാർ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.