മാവേലിക്കര: അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ഓർഗാനൈസേഷൻസ് ഒഫ് കേരളയുടെ നേതൃത്വത്തിൽ ഗാന്ധി ഭവനിലേക്ക് അരി എത്തിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. വാഹനത്തിന്റെ ഫ്ലാഗ് ഒഫ്‌ നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ജോ.ആർ.ടി.ഒ എം.ജി. മനോജ്‌, അക്കോക്കിന്റെ ഭാരവാഹികളയായ അഡ്വ.സുരേഷ് കുമാർ, രതീഷ് പെർഫെക്ട് എന്നിവർ പങ്കെടുത്തു.