മാവേലിക്കര: കൊവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.സി.ഐ.സി.ഐ ബാങ്ക് മാവേലിക്കര നഗരസഭയ്ക്ക് 35 പൾസ് ഓക്സിമീറ്ററുകൾ നൽകി. ബാങ്ക് മാനേജർ പി.വി. വിനോദ് കുമാർ, നഹാസ് എന്നിവർ ചേർന്ന് നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാറിന് ഓക്സിമീറ്ററുകൾ കൈമാറി. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ, നഗരസഭ സൂപ്രണ്ട് ഗോപകുമാർ എന്നിവർ പങ്കെടുത്തു.