മാവേലിക്കര : കെ.എസ്.യു മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യു ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പതാക ഉയർത്തി. കല്ലിമേൽ സെന്റ് മേരീസ് ദയാ ഭവനിലെ കുടുംബാംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സിംജോ സാമുവൽ സഖറിയ അദ്ധ്യക്ഷനായി. ദയഭാവൻ ഡയറക്ടർ ഫാ.പി.കെ വർഗീസ്, ഫാ.സിജു സക്ക്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശ്ശേരിൽ, ജനറൽ സെക്രട്ടറിമാരായ ബേബൻ.ടി ബാബു, സമ്പത്ത്.എസ് സുധാകർ, ബോസ് ടി.ബാബു, ജോയൽ, ബ്ലെസ്സൺ തുടങ്ങിയവർ പങ്കെടുത്തു.