photo
ഭാഗ്യരാജ് വിളവെടുത്ത മരച്ചീനി മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്. രാജേഷിന് നൽകി എം.എൽ.എ പി.പി ചിത്തരഞ്ജൻ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു

ചേർത്തല: വിളവെടുത്ത മരച്ചീനി കണ്ടെയ്‌ൻമെന്റ് സോണിലെ കൊവിഡ് രോഗികൾക്ക് സൗജന്യമായി നൽകി യുവ കർഷകൻ മാതൃകയായി. കഞ്ഞിക്കുഴിയിലെ യുവ കർഷകനായ ഭാഗ്യരാജാണ് മാരാരിക്കുളം ജനമൈത്രി പൊലീസുമായി ചേർന്ന് വരകാടിയിലെ കണ്ടെയ്‌മെന്റ് സോണിൽ സൗജന്യമായി മരച്ചീനി വിതരണം ചെയ്തത്. പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്. രാജേഷ്, കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,പഞ്ചായത്ത് അംഗം പ്രീത അനിൽ തുടങ്ങിയവർ പങ്കെടുത്തു. എം.ബി.എ ബിരുദധാരിയായ ഭാഗ്യരാജ് ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കൃഷിയിൽ സജീവമായത്. ഓൺലൈൻ പച്ചക്കറി വിപണനവും ഉണ്ട്. പി.പി.ചിത്തരഞ്ജൻ ഭാഗ്യരാജിനെ ആദരിച്ചു. വരകാടി റസിഡൻസ് അസോസിയേഷനുമായി സഹകരിച്ചാണ് മരച്ചീനി വിതരണം സംഘടിപ്പിച്ചത്‌